ADVERTISEMENT

നടൻ കിച്ചു ടെല്ലസുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നുവെന്ന് നടി റോഷ്‌ന ആൻ റോയി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ ആഘോഷിക്കാൻ വേണ്ടിയല്ല ഇക്കാര്യം പറയുന്നതെന്നും, രണ്ട് വ്യത്യസ്ത വഴിയിലൂടെ സമാധാനത്തോടെയുള്ള ജീവിതം തങ്ങൾ ആഗ്രഹിക്കുന്നുവെന്നും റോഷ്‌ന വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കാനും സമാധാനത്തോടെ ജീവിക്കാനും അനുവദിക്കണമെന്നും റോഷ്‌ന അഭ്യർഥിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം റോഷ്നയ്ക്കൊപ്പമുള്ള തന്റെ ചിത്രം കിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ചർച്ചയായി. ഇരുവരും പിണക്കം മറന്ന് ഒന്നിച്ചുവോ എന്നാണ് പലരും ചോദിച്ചത്. ഇപ്പോഴിതാ, ഈ ചിത്രങ്ങൾക്കു താഴെ റോഷ്ന കുറിച്ച കമന്റും ശ്രദ്ധേയമാകുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് എന്നാണ് കിച്ചുവിനോട് റോഷ്‌ന ആവശ്യപ്പെട്ടത്.

ADVERTISEMENT

‘കിച്ചു, ഇത് ചെയ്യരുത്. നമ്മൾ വളരെ നല്ല കൂട്ടുകാരാണ്. എന്താണ് നമുക്കിടയിൽ സംഭവിച്ചതെന്ന് നമുക്ക് പരസ്പരം അറിയാം. അതുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. അത് വളരെ മോശമാണ്. ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ട്. ഞാൻ എപ്പോഴും നിന്റെ നല്ല കൂട്ടുകാരിയായിരിക്കും’ എന്നാണ് റോഷ്‌ന കുറിച്ചത്.

2020 നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ പിന്നീട് വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT