‘എന്റെ മുഖം മാറിപ്പോയി...എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല...ഒരു തരിപ്പ് മാത്രേ ഉള്ളു’: ഹൃദയം തൊടും കുറിപ്പ് Jewel Mary Opens Up About Post-Surgery Body Image Struggles
കാൻസർ ശസ്ത്രക്രിയയ്ക്കു ശേഷം മുഖത്ത് വന്ന മാറ്റങ്ങള്‍ തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും കഴുത്തിന്‍റെ ഭംഗി നഷ്ടമായെന്നും നടിയും അവതാരകുമായ ജുവല്‍ മേരി. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോള്‍ അവിടെ ഒരു തരിപ്പ് മാത്രമെയുള്ളുവെന്നും ജുവല്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘ഈ

കാൻസർ ശസ്ത്രക്രിയയ്ക്കു ശേഷം മുഖത്ത് വന്ന മാറ്റങ്ങള്‍ തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും കഴുത്തിന്‍റെ ഭംഗി നഷ്ടമായെന്നും നടിയും അവതാരകുമായ ജുവല്‍ മേരി. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോള്‍ അവിടെ ഒരു തരിപ്പ് മാത്രമെയുള്ളുവെന്നും ജുവല്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ഈ പടങ്ങളിലും എന്റെ സർജറി സ്കാർ... അത് ഹീൽ ആയി വന്നപ്പോൾ ലൂസ് ആയി പോയ സ്കിൻ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട്! എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും... ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടവി ഞാൻ ആലോചിക്കും! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല.. ഒരു തരിപ്പ് മാത്രേ ഉള്ളു! എന്ത് കോമഡി ആണ് ഇതൊക്കെ..
ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസിനോട് പറയുമ്പോൾ അവര് പറയുവാ “ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്’’
ഞാൻ ഒന്നും കൂടി നോക്കട്ടെ ... നേരാ നമ്മടെ ലാൽ സർ ‘തൊമ്മനും മക്കളും’ സിനിമേല്‍ പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!”
നേരാ ഞാൻ സുന്ദരിയാ! ഒരു തരാം രണ്ടു തരം! മൂന്നു തരം! എന്നോട് എന്തെങ്കിലും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റിൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ !’. – ജുവൽ മേരി കുറിച്ചു.
2023ലാണ് തൈറോയ്ഡ് കാൻസർ ആണെന്നു കണ്ടെത്തിയതെന്നും ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.