Monday 20 January 2020 03:06 PM IST : By സ്വന്തം ലേഖകൻ

‘കായലുകൾ വിശുദ്ധമാകട്ടെ, പക്ഷികൾ വിരുന്നു വരട്ടെ’! ‘റെയ്ൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ’ കുമരകത്ത്: വിഡിയോ

jyaraj-new

പ്രകൃതിക്കു വേണ്ടി ഒരു സിനിമോത്സവം എന്ന ആശയവുമായാണ് ഒരു സംഘം സിനിമാ പ്രവർത്തകർ ‘റെയ്ൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ’ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം മൂന്നാറിൽ ആണ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് അരങ്ങേറിയത്.

ഇക്കൊല്ലം ഫെസ്റ്റിവലിന് വേദിയാകുക കുമരകം ആണ്. ജനുവരി 24, 25, 26 തീയതികളിൽ ആണ് ഈ വർഷത്തെ ഫെസ്റ്റിവൽ. ഫെസ്റ്റിവലിന് ആശംസകൾ നേർന്നുകൊണ്ടുള്ള സംവിധായകന്‍ ജയരാജിന്റെ വിഡിയോ എത്തി.

ജയരാജിന്റെ, ജയരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ‘ബേഡ്സ് ക്ലബ് ഇന്റർനാഷനൽ’ ആണ് സംഘാടകർ. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്, പ്രകൃതിസംരക്ഷണം മുൻനിർത്തിയാണ് ബേഡ്സിന്റെ പ്രവർത്തനം.