Monday 20 September 2021 03:55 PM IST : By സ്വന്തം ലേഖകൻ

'ആദു എന്റെ ആരാണ്?': പിന്നിലെ വേദനയുടെയും നഷ്ടത്തിന്റെയും കഥ പറഞ്ഞ് സീമ

seema-aadh

സന്തോഷമോ സങ്കടമോ, എന്തുമാകട്ടെ. തന്റെ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ മനസു നിറഞ്ഞ് പങ്കുവയ്ക്കാറുണ്ട് സീമ ജിനായര്‍. കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ച ശരണ്യയുടെ വിയോഗം ഉള്‍പ്പെടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ സീമ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. കാരുണ്യവും കരുതലും തൊട്ടറിഞ്ഞ ആ ജീവിതം പലപ്പോഴും പ്രിയപ്പെട്ടവര്‍ കണ്ടത് പോലും സോഷ്യല്‍ മീഡിയയിലൂടെയാണ്.

ഇപ്പോഴിതാ ജീവിതത്തോടും ഹൃദയത്തോടും ചേര്‍ന്നു നില്‍ക്കുന്ന അദ്വിക എന്ന കുഞ്ഞിനെ കുറിച്ച് ഹൃദ്യമായി സംസാരിക്കുകയാണ് സീമ ജി നായര്‍. സീമയുടെ വിഡിയോയില്‍ പലപ്പോഴായി പ്രത്യക്ഷപ്പെടുന്ന ആദൂ എന്ന കുഞ്ഞ് ആരാണെന്ന് പലരും ചോദിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം പുതിയ വിഡിയോയിലുണ്ട്. ആദുവിനൊപ്പം ഒരു ദിനം എന്ന പേരിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അദ്വിക കയ്യിലെത്തുന്നതിനു മുമ്പ് നടന്ന വലിയൊരു വേദനയുടേയും നഷ്ടത്തിന്റെയും കഥയാണ് സീമ പറയുന്നത്.

വിഡിയോ: