Wednesday 14 September 2022 04:12 PM IST : By സ്വന്തം ലേഖകൻ

ബാലിയുടെ സൗന്ദര്യം നുകർന്ന് അപർണയും ജീവയും... ഹോട്ട് ലുക്കിൽ ചിത്രങ്ങൾ

aparna-jeeva

സോഷ്യൽ മീ‍ഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് അപർണയും ജീവയും. തങ്ങളുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ബാലി യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് അപര്‍ണ. ജീവയ്ക്കൊപ്പമുള്ള ക്യൂട്ട് റൊമാന്റിക് നിമിഷങ്ങളും അപർണ പങ്കുവച്ചിട്ടുണ്ട്.

ബാലിയിലെ കടൽ തീരത്തിന്റെ വശ്യമനോഹാരിതയുടെ പശ്ചാത്തലത്തില്‍ അപർണ പങ്കുവച്ച ചിത്രങ്ങളാണ് മറ്റൊരു ഹൈലൈറ്റ്. പച്ച നിറത്തിലുള്ള ഔട്ട് ഫിറ്റിലുള്ള അപർണയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. ബാലിയിൽ എത്തുമ്പോൾ അണിയാൻ കാത്തുവച്ചിരുന്ന ഔട്ട്ഫിറ്റ് എന്നാണ് അപർണ ചിത്രത്തിന് നൽകിയ തലക്കെട്ട്.

ചിത്രങ്ങൾ കാണാം: