Tuesday 04 May 2021 03:57 PM IST : By സ്വന്തം ലേഖകൻ

'അച്ചന്‍ സുഖമായിരിക്കുന്നോ?' പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടി നല്‍കി ദിയ

diya

സോഷ്യല്‍ മീഡിയയിലെ പരിഹാസത്തിന് കണക്കിന് മറുപടി കൊടുത്ത് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരിഹസിക്കാനെത്തിയ വ്യക്തിക്കാണ് ദിയ മറുപടി നല്‍കിയത്. 

 ദിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയ്ക്ക് താഴെയാണ് പരിഹാസകമന്റുകള്‍ വന്നത്. 'അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?' എന്നായിരുന്നു ഒരു വിമര്‍ശകന്റെ ചോദ്യം. 'ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക'... എന്നായിരുന്നു ചോദ്യത്തിനു ദിയയുടെ മറുപടി.

jk

തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. അദ്ദേഹത്തിന്റെ പരാജയത്തോടെ താരത്തിന്റെയും മക്കളുടെയും നേരെ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്. നടി അഹാനയുടെ പേജിലും വളരെ മോശമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.