Monday 05 July 2021 11:10 AM IST : By സ്വന്തം ലേഖകൻ

39 കിലോയില്‍ നിന്നും 50ലേക്ക്: ചാലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കി ഇഷാനി: അമ്പരപ്പിക്കുന്ന മാറ്റം

ishani-cover

സെലിബ്രിറ്റികളുടെ ഭാരം കുറയ്ക്കല്‍ കഥകള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. ചിട്ടയായ ഡയറ്റും കൃത്യമായ വ്യായാമങ്ങളും പിന്തുടര്‍ന്ന് മികച്ച ഫിറ്റ്‌നസിലേക്കെത്തുന്ന വിശേഷം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ നടി ഇഷാനി കൃഷ്ണയ്ക്ക് പറയാനുള്ളത് ശരീരഭാരം വര്‍ധിപ്പിച്ച കഥയാണ്.

39.41 കിലോയില്‍ നിന്നും സ്വപ്രയത്‌നം കൊണ്ട് 10 കിലോ ശരീരഭാരമാണ് നടി വര്‍ധിപ്പിച്ചത്. പലരും പഴയതിേനക്കാള്‍ മെലിയുമ്പോള്‍ ഇഷാനിയുടെ ഏറ്റെടുത്ത ചാലഞ്ച് വണ്ണം കൂട്ടുക എന്നതായിരുന്നു.

അമ്പരപ്പിക്കുന്ന രൂപമാറ്റത്തിന്റെ ചിത്രങ്ങള്‍ ഇഷാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്. സ്റ്റൈലന്‍ സാരിയും ജീന്‍സും ടോപ്പുമൊക്കയണിഞ്ഞുള്ള ഇഷാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. മ്മൂട്ട ചിത്രം വണ്ണിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാനി. 

വീട്ടിലെ ഉയരം കൂടിയ മകള്‍ അഹാനയാണെങ്കില്‍ ഇഷാനിക്ക് അഞ്ചടി നാലിഞ്ച് ഉയരമുണ്ട്. തന്നേക്കാള്‍ പത്തു കിലോ കുറഞ്ഞ അനുജത്തി എന്ന് അഹാന തന്നെ മുന്‍പൊരിക്കല്‍ ഇഷാനിയെ വിശേഷിപ്പിച്ചിരുന്നു.

ശരീരം മെലിയുന്നതില്‍ മാത്രമല്ല, ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ധിപ്പിക്കുന്നതും പോസിറ്റിവിറ്റി തന്നെയാണെന്നും അക്കാര്യത്തില്‍ ഇഷാനി നല്ലൊരു മാതൃകയാണെന്നും ആരാധകര്‍ പറയുന്നു.