Tuesday 19 April 2022 04:46 PM IST : By സ്വന്തം ലേഖകൻ

കാത്തിരുന്ന കുഞ്ഞിക്കാലടികൾ... കാജല്‍ അഗർവാളിന് ആൺകുഞ്ഞ്

kajal-baby

കാത്തിരിപ്പുകൾക്ക് വിരാമം. കാജലിന്റെ ജീവിതത്തിലേക്ക് കാത്തിരുന്ന കൺമണിയെത്തി.കാജൽ അഗര്‍വാള്‍–ഗൗതം കിച്‌ലു ദമ്പതികൾക്ക് കൂട്ടായി ആൺകുഞ്ഞ്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

2020 ഒക്ടോബർ 30 നാണ് കാജൽ അഗർവാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതൽ മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. ഗർഭകാലത്തെ സന്തോഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ കാജല്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഹൃദ്യമായിരുന്നു. നിറവയറിലുള്ള കാജൽ അഗർവാളിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി.

വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്ന കാജൽ, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’ എന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’യാണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.