Tuesday 22 September 2020 04:45 PM IST : By സ്വന്തം ലേഖകൻ

'നാല് പെണ്‍മക്കളുള്ള നാല്‍പ്പത്തിയെട്ടുകാരിയാണ് ഞാന്‍... ഇവരാണെന്റെ ലോകം'; സിന്ധു കൃഷ്ണകുമാര്‍ പറയുന്നു; വിഡിയോ

kk-family

സോഷ്യല്‍ മീഡിയ ഇപ്പോള്‍ സംസാരിക്കുന്നത് ഒരു സൂപ്പര്‍ മോമിനെ കുറിച്ചാണ്. കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്ണുങ്ങള്‍. അവരുടെ അമ്മ സിന്ധു കൃഷ്ണ. അഹാനയുടെ അമ്മ... കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 

നാല് പെണ്‍കുട്ടികളുടെ അമ്മയായി... സ്‌നേഹനിധിയായ ഭാര്യയായി ജീവിതം നയിക്കുന്ന സിന്ധുവിനോട് സോഷ്യല്‍ മീഡിയക്ക് ചോദിക്കാന്‍ ഏറെ ചോദ്യങ്ങളുണ്ടായിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലടക്കം വിശേഷങ്ങള്‍ തിരക്കിയെത്തിയവര്‍ക്ക് ഇപ്പോഴിതാ ഹൃദ്യമായി മറുപടി പറയുകയാണ് സിന്ധു. സമൂഹമാധ്യമത്തില്‍ ലൈവ് വിഡിയോയില്‍ പ്രേക്ഷകരുമായി സംസാരിക്കുന്നതിനിടെയാണ് സിന്ധു മനസുതുറന്നത്.

നാല് കുട്ടികളെ വളര്‍ത്താന്‍ അമ്മ എന്ന നിലയില്‍ അനുഭവിച്ച ബുദ്ധിമുട്ടിനെപ്പറ്റി സിന്ധു ലൈവ് വിഡിയോയില്‍ പറയുകയുണ്ടായി. സിന്ധുവിന്റെ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

എന്റെ ജീവിതം എന്നെ പഠിപ്പിച്ച ഒരുപാട് കാര്യങ്ങളുണ്ട്. പ്രധാനമായും പങ്കുവയ്ക്കാനുള്ളത്, എന്റെകുഞ്ഞുങ്ങളെ വളര്‍ത്തിയതിനെ കുറിച്ചാണ്. കുഞ്ഞിനെ എങ്ങനെ വളര്‍ത്തണം. എന്ത് ഭക്ഷണം കൊടുക്കണം... എന്നുള്ള കാര്യങ്ങളില്‍ ആദ്യ കാലത്ത് വലിയ കണ്‍ഫ്യൂഷനുണ്ടായിരുന്നു. പക്ഷേജീവിതം ഞങ്ങളെ പലതും പഠിപ്പിച്ചു.  അഹാനയെ വളര്‍ത്തി ആണ് കുട്ടികളെ വളര്‍ത്താന്‍ പഠിച്ചത്. അഹാനയ്ക്ക് പത്തു വയസായപ്പോള്‍ താഴെ മൂന്നു കുട്ടികള്‍ ആയി. കുട്ടികളെ വളര്‍ത്താന്‍ നല്ല പാടുതന്നെയാണ്. പക്ഷേ ഹന്‍സിക വന്നപ്പോള്‍ ഞങ്ങള്‍ പേരന്റ് എന്ന നിലയില്‍ എക്‌പേര്‍ട്ടായി. 

ദിവസങ്ങള്‍ ആരംഭിക്കുന്നത് സ്വിച്ച് ഓണ്‍ചെയ്യുന്നതു പോലെയായിരുന്നു. ജീവിതത്തില്‍ ഞാനൊരു റൂള്‍ ഒക്കെ വയ്ക്കുന്ന അമ്മയായിരുന്നു. ഓരോ കുട്ടിയുടെ എല്ലാ കാര്യങ്ങളിലും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. മക്കളുടെ ചെറിയ കാര്യങ്ങള്‍ പോലും ഓവര്‍ ആയി ശ്രദ്ധിക്കും. അത് ചിലപ്പോള്‍ കുട്ടികളെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടാകാം. എല്ലാവരും വളര്‍ന്ന് വലുതായപ്പോള്‍ ഞാന്‍ കുറച്ചു റിലാക്‌സ് ആയി എന്നു പറയാം. 

കുട്ടികളില്‍ ഏറ്റവും നന്നായി പഠിക്കുന്നത്. ഹന്‍സിക ചെറിയ കുട്ടിയായിരുന്നപ്പോള്‍ നന്നായി പഠിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കുറഞ്ഞിട്ടുണ്ട്. മൊബൈലിലും ഇന്റര്‍നെറ്റിലും താല്‍പര്യം കൂടിയതിനു ശേഷം ഹന്‍സികയുടെ ശ്രദ്ധ മാറിയിട്ടുണ്ട്. ഇഷാനിയും ദിയയും ആവറേജ് സ്റ്റുഡന്റസ് ആയിരുന്നു.

വീട്ടില്‍ തന്റെ ക്ലീനിങ് ഹാബിറ്റ് ആണ് മറ്റുള്ളവര്‍ക്ക് തലവേദനയുണ്ടാക്കിയിട്ടുള്ള ഒരു ശീലം എന്ന് സിന്ധു പറയുന്നു. പുറത്തുപോയി വരുന്ന മക്കളുടെ പുറകെ നടന്ന് വൃത്തിയായിട്ടു മാത്രമേ ബെഡിലോ സോഫയിലോ ഇരിക്കാന്‍ അനുവദിക്കൂ. ഇതൊക്കെ ശല്യമായി തോന്നാറുണ്ടെന്നു കുട്ടികള്‍ പറയാറുണ്ട്. പക്ഷേ കൊറോണ വ്യാപിച്ചതിനു ശേഷം അങ്ങനെ കുഴപ്പമില്ല. കുട്ടികള്‍ക്ക് ഇപ്പോള്‍ കൈയും കാലും മുഖവുമൊക്കെ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായിട്ടുണ്ട്.'

കുട്ടികളോടൊപ്പം യൂറോപ്പില്‍ പോകണമെന്ന് വലിയ ആഗ്രഹമാണ്. അതിതു വരെയും നടന്നിട്ടില്ല. എന്നെങ്കിലും പോകാന്‍ കഴിയുമെന്ന് വിചാരിക്കുന്നു.  സിനിമയ്ക്ക് പോണം... മാളില്‍ പോണം എന്നൊന്നുമില്ല. എനിക്ക് കുഞ്ഞുങ്ങളോടൊപ്പം വീട്ടില്‍ ചെലവഴിക്കാന്‍ തന്നെയാണ് ഇഷ്ടം.  

തന്റെയും മക്കളുടെയും സൗന്ദര്യ രഹസ്യത്തെക്കുറിച്ചും സിന്ധു വാചാലയായി. കൃഷ്ണകുമാര്‍ കറിവേപ്പിലയൊക്കെ ഇട്ടു കാച്ചിയെടുക്കുന്ന ഒരു എണ്ണയുണ്ട് അതാണ് തലയില്‍ ഇടുന്നത്. കുട്ടികള്‍ക്ക് മുടിക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. എല്ലാവര്‍ക്കും ജന്മനാ തന്നെ നല്ല മുടി ഉണ്ട് സിന്ധു പറയുന്നു. 

വിഡിയോ;