Monday 23 January 2023 02:54 PM IST : By സ്വന്തം ലേഖകൻ

‘പാത്രം പോലും കഴുകാത്ത ആളാ... ഒന്നരക്കിലോ സാധനം പിടിച്ച് നിൽക്കുന്ന കണ്ടോ?: ചിരിനിമിഷങ്ങൾ: ശ്രീവിദ്യ–രാഹുൽ പ്രണയകഥ

sreevidya-rahul

മിന്നുകെട്ടിനൊരുങ്ങുകയാണ് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ശ്രീവിദ്യ മുല്ലച്ചേരി. തന്റെ പ്രീ എൻഗേജ്മെന്റു ടീസർ താരം യൂ ട്യൂബ് ചാനലില്‍ പങ്കുവച്ചുകൊണ്ടാണ് ശ്രീവിദ്യ സന്തോഷ വാർത്തയ്ക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ സസ്പെൻസുകൾക്ക് വിരാമമിട്ട് ശ്രീവിദ്യ തന്റെ പ്രിയപ്പെട്ടവനെ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ്.

സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത്. ജനുവരി 22ന് ആഘോഷപൂർവം ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുകയും ചെയ്തു.

ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി വിഡിയോ പങ്കുവയ്ക്കുകയാണ് താരം. ‘അങ്ങനെ അതും സംഭവിച്ചു’ എന്ന തലക്കെട്ടോടെയാണ് വിഡിയോ ശ്രീവിദ്യ വിഡിയോ പങ്കുവച്ചത്. ഫൊട്ടോഷൂട്ടിനിടയിലെ തമാശ നിറഞ്ഞ മുഹൂർത്തങ്ങളാണ് വിഡിയോയിലെ ഹൈലൈറ്റ്.

വിവാഹ നിശ്ചയ വേദിയിലേക്ക് അടിച്ചു പൊളി ‍ഡാൻസുമായിട്ടാണ് ശ്രീവിദ്യയുടെ എൻട്രി. വെൻ തിരോന്തരം മെറ്റ് കാസർഗോഡ് ഇൻ കൊച്ചി’ എന്നാണ് ശ്രീവിദ്യതങ്ങളുടെ ഒരുമിക്കലിനെ വിശേഷിപ്പിച്ചത്.

 സ്റ്റാർ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായത്. ഇതിനോടകം പത്തോളം ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചു കഴിഞ്ഞു. ‘  ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. മിനി സ്‌ക്രീനില്‍ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങി. ജീം ബൂ ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്‍.