Saturday 03 July 2021 01:59 PM IST : By സ്വന്തം ലേഖകൻ

ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി; അവസാനിച്ചത് പതിനഞ്ചു വർഷത്തെ ദാമ്പത്യ ജീവിതം

amirlhhhh5566777

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിഞ്ഞത്. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭർത്താവ്, ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഏറെനാളായി വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും, ഇനിയും ഒരുമിച്ചു തന്നെ മകനെ വളർത്തുമെന്നും ആമിറും കിരണും പറയുന്നു. ആമിറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

1986 ലാണ് ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ ആമിറും നടി റീന ദത്തയും വിവാഹിതരാകുന്നത്. ശേഷം 2002 ല്‍ റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്. 2005 ൽ ആമിർ സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ രണ്ടാമതായി വിവാഹം ചെയ്യുകയായിരുന്നു. 

Tags:
  • Movies