Friday 28 January 2022 09:39 AM IST : By സ്വന്തം ലേഖകൻ

‘നരസിംഹം’ മുതൽ ‘ബ്രോ ഡാഡി’ വരെ...ആശീര്‍വാദിന്റെ 22 വര്‍ഷങ്ങള്‍: ആഘോഷമാക്കി ‘ബറോസ്’ ടീം: വിഡിയോ

ashirvad

‘ബറോസ്’ ലൊക്കേഷനില്‍ ആശീര്‍വാദ് സിനിമാസിന്റെ 22 വര്‍ഷങ്ങള്‍ ആഘോഷമാക്കി മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സഹപ്രവർത്തകരും. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്. താടി നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ ടി.കെ. രാജീവ് കുമാർ തുടങ്ങിയവരും ചടങ്ങിലുണ്ടായിരുന്നു.

2000ലാണ് ആശീർവാദ് സിനിമാസ് തുടങ്ങിയത്. ‘നരസിംഹം’ എന്ന ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി. ‘ബ്രോ ഡാഡി’ വരെ 29 ചിത്രങ്ങളാണ് ഇതുവരെ ആശീര്‍വാദിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്.

എലോൺ, 12ത് മാൻ, മോൺസ്റ്റർ‍, ബറോസ്, എമ്പുരാൻ തുടങ്ങിയവയാണ് ആശീര്‍വാദിന്റെ പുതിയ പ്രൊജക്ടുകൾ.