Friday 14 February 2020 05:07 PM IST : By സ്വന്തം ലേഖകൻ

‘എല്ലാ വ്യവസ്ഥകളേയും മറികടന്ന, പത്തു വർഷം നീണ്ട യാത്ര …’! പ്രണയദിനത്തില്‍ വേറിട്ട കുറിപ്പുമായി അഭയ ഹിരൺമയി

abhaya

പ്രണയദിനത്തിൽ സംഗീതസംവിധായകൻ ഗോപിസുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായിക അഭയ ഹിരൺമയിയുടെ കുറിപ്പ്.

‘പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൾ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്! പ്രണയദിനാശംസകൾ’ എന്നാണ് അഭയ കുറിച്ചിരിക്കുന്നത്.

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയയുടെ തുറന്നു പറച്ചിൽ വലിയ ചർച്ചയായിരുന്നു. തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.