അമല പോളിന്റെ ഭർത്താവ് ജഗത് ദേശായിക്ക് ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ‘മൊസ്‌കീനോ’യുടെ ഷൂ സമ്മാനിച്ച് അമലയുടെ സഹോദരൻ അഭിജിത്ത് പോൾ. ലെതർ ലോഫർ വിഭാഗത്തിലുള്ള ഷൂവാണിത്. ഈ ബ്രാൻഡിന്റെ ഒരു ജോഡി ഷൂവിന് ഇന്റർനെറ്റിൽ ലഭ്യമായ വിവരം അനുസരിച്ച് 59,500 രൂപയാണ് വില.
‘താങ്ക് യു ചേട്ടാ’ എന്ന കുറിപ്പോടെ ഷൂവിന്റെ ചിത്രം ജഗത് ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു.
2021 ഒക്ടോബർ മാസത്തിലായിരുന്നു അഭിജിത് പോളിന്റെ വിവാഹം. അൽക കുര്യന്‍ ആണ് അഭിജിത്തിന്റെ ഭാര്യ.