കഴിഞ്ഞ ദിവസമായിരുന്നു നടൻ അബിയുടെ ഓർമദിവസം. താരത്തിന്റെ മകനും നടനുമായ ഷെയ്ൻ നിഗം വാപ്പിച്ചിയുടെ ഓര്‍മ്മദിനത്തിൽ അബിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറൽ ആയിരുന്നു.
‘ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്.
Thank you Vappichi for believing in me.
ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി’.– ഷെയ്ൻ കുറിച്ചത് ഇങ്ങനെ.
ഇപ്പോഴിതാ, അബിയുടെ ആദ്യ വിഡിയോ ഇന്റർവ്യൂ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ഷെയ്ൻ. എ.വി.എം ഉണ്ണിയാണ് 1992 ൽ ഈ അഭിമുഖം തയാറാക്കിയത്.