സമൂഹ മാധ്യമങ്ങളിലൂടെ ഭാര്യ കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്ന് ആരോപിച്ച്, രൂക്ഷമായ പ്രതികരണവുമായി നടൻ ബാല. ഇതിന് പിന്നിൽ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഭാര്യയോടൊപ്പമുള്ള വിഡിയോയിൽ താരം പറഞ്ഞു.
‘ഒരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുമോ ആരെങ്കിലും ? ഇതാണോ നിങ്ങളുടെ സംസ്കാരം? ഇത് എന്റെ മാമന്റെ മകൾ ആണ്. ഇത് പറഞ്ഞ നിന്റെ ഭാര്യയെപ്പറ്റി ഞാൻ എന്താണ് പറയേണ്ടത് ? നിങ്ങൾക്ക് ഇതിനൊക്കെ എങ്ങനെയാണ് ധൈര്യം വരുന്നത് ? എന്റെ ഭാര്യയുടെ കണ്ണ് ഇന്ന് നിറഞ്ഞു.
ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ വലിയ ഒരാളാണെന്ന്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പോലീസിൽ പരാതി കൊടുക്കണ്ട അദ്ദേഹം നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. ഇതു പറഞ്ഞവൻ മാപ്പ് പറയണം. മറ്റൊരാളിന്റെ ഭാര്യയെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടില്ല. ഒരുത്തൻ പറഞ്ഞത് എല്ലാവരും കൂടി എടുത്ത് ന്യൂസ് ആക്കുകയാണ്. ഒരു മര്യാദ വേണം. നിങ്ങൾ എന്താണ് വിചാരിച്ചത്? കോകിലയുടെ കുടുംബം ഏതാണെന്നു നിനക്ക് അറിയാമോ ? ഞാൻ നിനക്ക് മെസ്സേജ് അയക്കുന്നുണ്ട്. നീ മാപ്പ് പറയണം. ഞങ്ങൾ നിന്നെ നിയമത്തിനു വിട്ടുകൊടുക്കില്ല. അവളുടെ അച്ഛൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട് നിന്നെ. ഇനി ഒരിക്കലും എന്റെ മാത്രമല്ല മറ്റൊരുത്തന്റെയും കുടുംബത്തിൽ കയറി കളിക്കരുത്. ഇത് നിനക്ക് ഞാൻ നേരിട്ട് തരുന്ന താക്കീതാണ്’.– ബാല പറയുന്നു.