Friday 10 September 2021 12:24 PM IST : By സ്വന്തം ലേഖകൻ

ഡ്രംസ് വായിച്ച് എലിസബത്ത്, പാട്ടുപാടി ബാല: ഭാര്യയുടെ വിഡിയോ പോസ്റ്റ് ചെയ്ത് താരം

actor-bala-wife

ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച സന്തോഷം ബാല അടുത്തിടെയാണ് പങ്കുവച്ചത്. എലിസബത്തിനെ ജീവിത സഖിയാക്കിയ സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചപ്പോൾ ഏവരും അത് ഹൃദയം കൊണ്ടേറ്റെടുത്തു. താരദമ്പതിമാർക്ക് മനസുനിറഞ്ഞ് ആശംസയുമേകി. വിവാഹ ആഘോഷങ്ങൾക്കു പിന്നാലെ പ്രിയപ്പെട്ടവൾക്ക് ഓഡി കാർ സമ്മാനമായി നൽകിയ പുതുജീവിതം ആരംഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വിഡിയോ സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ബാല തമിഴ് പാട്ട്‌ പാടുമ്പോൾ ഡ്രം കിറ്റിൽ താളം പിടിക്കുന്ന എലിസബത്തിനെയാണ് കാണാവുന്നത്. ബാലയുടെ താളത്തിനൊത്ത് ഡ്രംസ് അടിക്കാൻ എലിസബത്ത് നന്നേ കഷ്‌ടപ്പെടുന്നതും കാണാം

വിവാഹം കഴിഞ്ഞതിൽ പിന്നെ ഭാര്യക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. എലിസബത്തിനു ബാല സമ്മാനിച്ച ഓഡി കാർ, ബാലയുടെ അമ്മ സമ്മാനിച്ച സ്വർണ്ണ നെക്‌ളേസ്‌ തുടങ്ങിയ സന്തോഷ നിമിഷങ്ങളുടെ വിഡിയോകൾ ബാലയുടെ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

വിഡിയോ ചുവടെ: