Monday 26 April 2021 10:24 AM IST : By സ്വന്തം ലേഖകൻ

‘എനിക്ക് മരിക്കണം..’! രക്ഷിക്കാനെത്തിയ നാട്ടുകാരോട് ആദിത്യൻ പറഞ്ഞത്: കാർ കാനയിലേക്ക് ചരിഞ്ഞ നിലയിൽ

adithyan-jayan-new

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് കാറിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ന‍ടൻ ആദിത്യൻ ജയനെ രക്ഷിച്ച് ആശുപത്രിയിലെത്തിയ്യത് നാട്ടുകാർ. കാനയിലേക്ക് ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് കാർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പിന്നീട് വന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ താരത്തെ കാറിനുള്ളിൽ കണ്ടെത്തുന്നത്.

‘എനിക്ക് മരിക്കണം..’ എന്നാണത്രേ രക്ഷിക്കാനെത്തിയ നാട്ടുകാരോട് താരം പറഞ്ഞത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഭാര്യ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള കുടുംബപ്രശ്നം അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.