Tuesday 22 December 2020 12:39 PM IST : By സ്വന്തം ലേഖകൻ

‘ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് ’ ; ദുൽഖറിന്റെ സമ്മാനത്തിൽ സന്തോഷം മറച്ചുവയ്ക്കാതെ അഹാന

dd

സിനിമാതാരങ്ങളിൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ആക്ടീവായിട്ടുള്ള നായികമാരിലൊരാളാണ് അഹാന കൃഷ്ണ. ഇപ്പോളിതാ പുതിയ സിനിമയിൽ പാക് അപ്പായി പോകുമ്പോൾ, അഹാനയ്ക്ക് നിർമാതാവായ ദുൽഖർ നൽകിയ സമ്മാനങ്ങളുടെ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രമിലെത്തിയിരിക്കുകയാണ് താരം. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു പോകുന്ന താരത്തിന്, സമ്മാനം നൽകിയ പ്രൊഡക്ഷൻ ഹൗസിന്റെ ശീലം ആരാധകരുടെയെല്ലാം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

gag

അതുകൊണ്ട് തന്നെ അത്തിലൊരു സമ്മാനം ലഭിച്ചതിന്റെ എല്ലാ ആവേശത്തോടെയുമാണ് അഹാന സ്‌റ്റോറി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരിലൊരു അനുഭവം ആദ്യമായാണ്. സിനിമയിലഭിനയിക്കുമ്പോൾ മാത്രമല്ല, പാക് അപ്പായി ഇറങ്ങാൻ തയാറാകുമ്പോഴും ഇത്രയധികം സ്നേഹം കാണിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ ഹൗസില്ലെന്നും അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രൊഡക്ഷൻ ഹൗസ് ഇതാണെന്നും അഹാന ഗിഫ്റ്റിന്റെ സന്തോഷം മറച്ചുവയ്ക്കാതെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ss1

ലില്ലി, അന്വേഷണം എന്നീ സിനിമകൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധായനം ചെയ്യുന്ന മൂന്നാം സിനിമയാണിത്.  അഹാനയെ കൂടാതെ ഷൈൻ ടോം ചാക്കോ, ധ്രുവൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ദുൽഖറിന്റെ വെയ്ഫെറർ ഫിലിംസിന്റെ നാലാമത്തെ നിർമാണ സംരഭമാണിത്.

Tags:
  • Movies