Thursday 13 January 2022 10:49 AM IST : By സ്വന്തം ലേഖകൻ

ഉറ്റ സുഹൃത്തിന്റെ വിവാഹ നിശ്ചയം: സജീവസാന്നിധ്യമായി അഹാന

ahana

സ്കൂൾകാലം തൊട്ടുള്ള ഉറ്റ സുഹൃത്തിന്റെ വിവാഹ നിശ്ചയത്തിൽ സജീവസാന്നിധ്യമായി യുവനായിക അഹാന കൃഷ്ണ. പ്രിയകൂട്ടുകാരി മീനാക്ഷിയുടെ വിവാഹ നിശ്ചയത്തിന് താനും അമ്മ സിന്ധു കൃഷ്ണയും എത്തിയതിന്റെ ചിത്രങ്ങൾ അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘വളരെ സ്പെഷലായ പെൺകുട്ടിയുടെ വിവാഹ നിശ്ചയം, എന്റെ ബാല്യകാല സുഹൃത്ത്.’ – മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അഹാന കുറിച്ചു. സ്കൂൾ സമയത്ത് എടുത്ത ഫൊട്ടോയും ഒപ്പം ഷെയർ ചെയ്തിട്ടുണ്ട്.

ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.