Monday 17 January 2022 01:58 PM IST : By സ്വന്തം ലേഖകൻ

അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്സ്‌പ്രഷനിടുന്ന അനിയത്തിക്കുട്ടി: സർപ്രൈസ് സമ്മാനവുമായി അഹാന

ahana

സഹോദരി ഹൻസികയ്ക്ക് സർപ്രൈസ് സമ്മാനമായി ലാപ്ടോപ്പ് നൽകി അഹാന കൃഷ്ണ.

‘സർപ്രൈസ് ഇഷ്ടമുള്ള ആളാണ് ഹൻസു. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്, വളരെ എക്സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക. അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്. അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്സ്‌പ്രഷനിടുന്ന അനിയത്തിക്കുട്ടിയാണ് അവൾ’.–അഹാന പറയുന്നു.

‘2014ൽ ഞാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് ആണ് അവൾ ഓൺലൈൻ ക്ലാസിന് എടുക്കുന്നത്. ഉടൻ മരിക്കും എന്നതാണ് ആ ലാപ്ടോപ്പിന്റെ അവസ്ഥ. അവൾക്കും പുതിയൊരു ലാപ് വേണമെന്ന ആഗ്രഹമുണ്ട്. മാത്രമല്ല എഡിറ്റിങും ഹന്‍സികയ്ക്ക് ഇഷ്ടമാണ്.