Thursday 10 June 2021 10:07 AM IST : By സ്വന്തം ലേഖകൻ

ഈ രണ്ടു ചിത്രങ്ങൾക്കും ഒരു സമാനതയുണ്ട്, കണ്ടെത്താമോ ? അഹാനയുടെ പോസ്റ്റിന് ഉത്തരം കണ്ടെത്തി ആരാധകർ

ahana-krishna

25 വർഷം മുൻപുള്ള, അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രവും തന്റെ ഇപ്പോഴത്തെ ഒരു ചിത്രവും ചേർത്തുളള ഫോട്ടോ പങ്കുവച്ച് രണ്ടു ചിത്രങ്ങൾ തമ്മിലുള്ള സമാനത കണ്ടെത്താമോയെന്ന് നടി അഹാന.

അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞുവാവ താനാണെന്നും അഹാന വ്യക്തമാക്കിയിട്ടുണ്ട്. അഹാനയുടെ ചോദ്യത്തിന്, സാരിയല്ലേ രണ്ടു ചിത്രങ്ങളും തമ്മിലുള്ള സമാനത എന്ന് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. പഴയ ഫൊട്ടോയിൽ അഹാനയുടെ അമ്മ സിന്ധു ധരിച്ചിരിക്കുന്ന സാരിയാണ് പുതിയ ഫോട്ടോയിൽ അഹാനയും അണിഞ്ഞിരിക്കുന്നത്.

ചിത്രവും പോസ്റ്റും ഇതിനോടകം വൈറൽ ആണ്.