Wednesday 23 November 2022 12:33 PM IST : By സ്വന്തം ലേഖകൻ

‘രണ്ട് ചാണക പീസ് തരട്ടെ’ എന്ന കമന്റുമായി എത്തിയയാൾ...മറുപടിയുമായി അഹാന...

ahana

സോഷ്യൽ മീഡിയയിൽ അധിക്ഷേ കമന്റുമായി എത്തിയയാൾക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. കമന്റിട്ട ആളുടെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം.

‘രണ്ട് ചാണക പീസ് തരട്ടെ’ എന്നായിരുന്നു അഹാനയുടെ പോസ്റ്റിനു താഴെ ഇയാൾ കുറിച്ചത്. ഇതിന്, ‘മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം നല്ലതാണ്. ആത്മാർഥമായ സ്നേഹം അവനവനോടെങ്കിലും ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞ് സ്വയം അപമാനിച്ച് വിഡ്ഢിയാവുകരുത്, സൂക്ഷിക്കുക’ എന്നായിരുന്നു അഹാനയുടെ മറുപടി.