Friday 13 May 2022 02:35 PM IST : By സ്വന്തം ലേഖകൻ

ലുങ്കി ഡാൻസിനൊപ്പം ആടിത്തിമിർത്ത് അഹാന: വിഡിയോ ഏറ്റെടുത്ത് ആരാധകർ

ahana

ഒരു ആഘോഷച്ചടങ്ങിനിടെ ലുങ്കി ഡാൻസ് പാട്ടിനൊപ്പം രസിച്ച് നൃത്തം ചെയ്യുന്ന നടി അഹാന കൃഷ്ണയുടെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടുകാരിയുടെ വിവാഹ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ കളിക്കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഏതാനും ദിവസം മുൻപ് അഹാന പങ്കുവച്ചിരുന്നു.

പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നാൻസി റാണി, അടി തുടങ്ങിയവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.