കഴിഞ്ഞ വർഷം നടന്ന നല്ല കാര്യങ്ങൾ കോർത്തിണക്കി യുവനായിക അഹാന കൃഷ്ണ ഒരു വിഡിയോ പങ്കുവച്ചിരുന്നു. അത് അവസാനിക്കുന്നത് നിർമാണ ഘട്ടത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ചിത്രവുമായാണ്. ആ കാര്യം ചൂണ്ടിക്കാട്ടി ഒരു പ്രേക്ഷക ‘പുതിയ വീട്ടിലേക്ക് മാറുകയാണോ ? വീടുപണി തുടങ്ങിയോ ?’ എന്ന് ചോദിച്ചതിനു താരം നൽകിയ മറുപടി ഇങ്ങനെ –
‘ചില കാര്യങ്ങൾ നടന്നു കഴിഞ്ഞു മാത്രമല്ലേ നമ്മൾ പറയാറുള്ളൂ? കുറച്ചു സമയം കൂടി കഴിഞ്ഞ വിശദമായി അത് പറയാം. വീടാണോ മറ്റെന്തെങ്കിലുമാണോ എന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ല’ എന്നാണ് അഹാന പറഞ്ഞത്.
പുതുവർഷത്തിൽ നടക്കാനിരിക്കുന്ന കാര്യങ്ങളിൽ ഇപ്പോളും വ്യക്തത വന്നില്ലെന്നും വിവാഹം വരും വർഷത്തിലേക്ക് പ്ലാൻ ചെയ്യുന്നുണ്ടെന്നും യൂട്യൂബ് ലൈവ് വിഡിയോയിൽ, ആരാധകരുടെ ചോദ്യത്തിന് മറുപടിയായി താരം പറഞ്ഞു.
ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും’ എന്ന് പറഞ്ഞെങ്കിലും അത് തിരുത്തി ‘ഇല്ല, രണ്ടു വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും’ എന്നും താരം ഉത്തരം നൽകി.