സന്ധ്യാനേരത്തിന്റെ സൗന്ദര്യം നിറഞ്ഞ കടൽക്കരയിൽ നിന്നുള്ള തന്റെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവനായിക അഹാന കൃഷ്ണ. ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ഏറെ അഭ്യർഥിച്ചിട്ടാണ് നിമിഷ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് അഹാന വിഡിയോയ്ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നു.