Monday 17 January 2022 10:27 AM IST : By സ്വന്തം ലേഖകൻ

‘മാനത്തെ ചെമ്പരുന്തേ...’: ‘അര്‍ച്ചന 31 നോട്ട് ഔട്ട്’: ലിറിക്കല്‍ വിഡിയോ ഗാനം എത്തി

aiswarya

അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത്, ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ലെ ലിറിക്കല്‍ വിഡിയോ ഗാനം എത്തി. ‘മാനത്തെ ചെമ്പരുന്തേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മാത്തന്‍ ആണ്. ഗാനത്തിന്റെ വരികളും ഈണവും മാത്തന്റേതാണ്.

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയല്‍ ജോജി ആണ് ഛായാഗ്രാഹകന്‍.