Wednesday 25 September 2019 11:43 AM IST : By സ്വന്തം ലേഖകൻ

പ്രണയക്കപ്പലിൽ അജു രാജാവും അനശ്വര രാജ്ഞിയും! ‘ഞാനെന്നും....’ വിഡിയോ സോങ് ഹിറ്റ് ചാർട്ടിൽ

ju-new

ജിബു ജേക്കബ് സംവിധാനം ചെയ്ത്, റിലീസിനൊരുങ്ങുന്ന ‘ആദ്യരാത്രി’യിലെ ‘ഞാനെന്നും....’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ വിഡിയോ എത്തി. അജു വർഗീസും അനശ്വര രാജനും തമ്മിലുള്ള പ്രണയരംഗങ്ങൾ ദൃശ്യവൽക്കരിച്ചിരിക്കുന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വേറിട്ട പശ്ചാത്തലത്തിൽ, വ്യത്യസ്തമായ ഗെറ്റപ്പിലാണ് അജുവും അനശ്വരയും പാട്ടുരംഗത്തിൽ എത്തിയിരിക്കുന്നത്.

ബിജിബാലാണ് പാട്ടിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. വരികളെഴുതിയത് സന്തോഷ് വർമ. ആൻ ആമിയും രഞ്ജിത്ത് ജയരാമനും ചേർന്നാണ് ആലാപനം.

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ആദ്യ രാത്രി ഉടന്‍ പ്രദർശനത്തിനെത്തും.