Thursday 15 October 2020 01:00 PM IST : By സ്വന്തം ലേഖകൻ

മഹാകവിക്ക് ആദരാഞ്ജലികൾ! അക്കിത്തത്തിന് പ്രണാമം അർപ്പിച്ച് സിനിമാലോകം

akkithamnew

മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമാലോകം. മമ്മൂട്ടി,പൃഥ്വിരാജ്, മഞ്ജു വാരിയർ, നിവിൻ പോളി തുടങ്ങി നിരവധി താരങ്ങളാണ് അക്കിത്തത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

ജ്ഞാനപീഠം, പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.