Monday 22 June 2020 10:30 AM IST : By സ്വന്തം ലേഖകൻ

‘ഈ ദിവസമാണ് ഡാഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം’! ഫാദേഴ്സ് ഡേയ്ക്ക് പൃഥ്വിരാജിന് മകൾ അല്ലിയുടെ കത്ത്

alli

ഫാദേഴ്സ് ഡേയ്ക്ക് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജിന് മകൾ അല്ലിയുടെ കത്ത്. മകൾ തനിക്കെഴുതിയ കത്തിന്റെ ചിത്രം താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്.

‘ഹാപ്പി ഫാദേഴ്സ് ഡേ. പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ’. – അല്ലി കുറിച്ചതിങ്ങനെ.

‘കുറച്ച് ദിവസങ്ങളായി ഞാനാകെ അസ്വസ്ഥനായിരിക്കുന്നത് അവള്‍ കാണുന്നുണ്ട്. എനിക്കൊരു സമ്മാനം നല്‍കാന്‍ ഫാദേഴ്‌സ് ഡേ കാത്തിരിക്കുകയായിരുന്നു അവള്‍. അഞ്ചു വയസ്സുള്ളപ്പോള്‍ ഞാനെഴതിയിരുന്നതിനേക്കാള്‍ മനോഹരമാണ് അവളുടെ ഇംഗ്ലീഷ്’.– കത്ത് പങ്കുവച്ച് പൃഥ്വി കുറിച്ചു.