Thursday 03 October 2019 02:45 PM IST : By സ്വന്തം ലേഖകൻ

അൻസിബയുടെ ‘അല്ലു അർജുൻ’ വരുന്നു! താരം സംവിധാന രംഗത്തേക്ക്

allu-new

മെഗാഹിറ്റായ ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി തിളങ്ങി, പ്രേക്ഷക ശ്രദ്ധ നേടിയ അന്‍സിബ ഹസന്‍ ഇനി സംവിധായിക. താരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അല്ലു അർജുന്റെ’ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു.

വിവേക് മൂവീ ഹൗസിന്റെ ബാനറില്‍ ജോബിന്‍ വര്‍ഗീസ്, വിസ്മയ എന്നിവര്‍ ചേര്‍ന്നാണ് അല്ലു അര്‍ജുന്‍ നിര്‍മിക്കുന്നത്. നൗഷാദ് ഷെറീഫ് ഛായഗ്രാഹണവും 4 മ്യൂസിക്സ് സംഗീതവും നിര്‍വഹിക്കും. സിനിമയിലെ താരങ്ങള്‍ ആരൊക്കെയാണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോൾ ലഭ്യമല്ല.