Thursday 09 September 2021 09:54 AM IST : By സ്വന്തം ലേഖകൻ

‘എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി’: ആലിക്കുട്ടിയുടെ ശബ്ദ സന്ദേശം പങ്കുവച്ച് സുപ്രിയ

ally

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ ആലി എന്ന അലംകൃതയുടെ ഏഴാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകൾക്ക് ജൻമദിനാശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും പങ്കുവച്ച ചിത്രത്തിനും കുറിപ്പുകൾക്കും താഴെ ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ആലിക്ക് ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ, ജന്മദിനത്തിൽ ആശംസകള്‍ നേർന്നവർക്ക് നന്ദിയറിയിച്ചിരിക്കുകയാണ് ആലിക്കുട്ടി. ‘എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി, മികച്ചൊരു ജന്മദിനമായിരുന്നു ഇത്’.– ആലി ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ സുപ്രിയയാണ് ഈ ശബ്ദസന്ദേശം പങ്കുവച്ചത്.