Tuesday 24 January 2023 09:03 AM IST : By സ്വന്തം ലേഖകൻ

‘എന്റെ സിനിമ മോശമാണെന്നു പറയാനുള്ള യോഗ്യത കമൽഹാസനു മാത്രം’: അൽഫോൻസ് പുത്രന്റെ മറുപടി ചർ‌ച്ചയാകുമ്പോൾ

alphonse

തന്റെ സിനിമ മോശമാണെന്നു പറയാനുള്ള യോഗ്യത ഇന്ത്യയിൽ കമൽഹാസനു മാത്രമെന്ന് യുവസംവിധായകൻ അൽഫോൻസ് പുത്രൻ.

‘ഗോൾഡ്’ നെതിരെയുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട, തന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ വന്ന കമന്റിനു മറുപടിയായാണ് അൽഫോൻസ് ഇതു പറഞ്ഞത്. ‘ഗോള്‍ഡ്’ ഒരു മോശം സിനിമയാണെന്നും ആ യാഥാർഥ്യം അംഗീകരിച്ച് അടുത്ത പടവുമായി മുന്നോട്ടുപോകൂ എന്നും കുറിച്ച പ്രേക്ഷകന്, ‘ഇത് തെറ്റാണ് ബ്രോ. നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നു പറയാം. എന്റെ സിനിമ മോശം ആണെന്നു പറയാൻ ഉള്ള യോഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് എന്നേക്കാൾ കൂടുതൽ സിനിമയിൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ബ്രോ ഇനി പറയുമ്പോൾ ബ്രോക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞോ’ എന്നാണ് അൽഫോൺസ് മറുപടി കുറിച്ചത്.

ഇതിനു താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.