Thursday 01 December 2022 09:51 AM IST : By സ്വന്തം ലേഖകൻ

‘ഗോള്‍ഡി’നും കുറവുകളുണ്ട്, അതിനാൽ മിക്കവാറും നിങ്ങള്‍ക്ക് ഇഷ്ടപ്പെടാനും സാധ്യതയുണ്ട്: അല്‍ഫോണ്‍സിന്റെ കുറിപ്പ്

alphonse

നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡും ഇൻപെർഫെക്ട് ആണെന്നും അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നു പ്രേക്ഷകരോട് സംവിധായകൻ അൽഫോൺസ് പുത്രൻ.

യന്‍താര, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അൽഫോൺസ് ഒരുക്കുന്ന ‘ഗോള്‍ഡ്’ ഇന്ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചതാണിത്.

‘നേരവും പ്രേമവും പോലെ തന്നെ ഗോള്‍ഡും ഇൻപെർഫെക്ട് ആണ്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നാളെ ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഫ്രീ ആണെങ്കിൽ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ് ബാക്ക് തുറന്ന് പറയണേ. ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. എന്റെ ഭാഗത്തു നിന്നുണ്ടായ കാലതാമസത്തിന് മാപ്പ് ചോദിക്കുന്നു. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ’- അല്‍ഫോണ്‍സ് കുറിച്ചതിങ്ങനെ.