തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായും ആരും പറ്റിക്കപ്പെടരുതെന്നും സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ പേരില്‍ ഒരാൾ നടിമാരെ ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയതായും പരാതി നൽകിയിട്ടുണ്ടെന്നും ആ ഫോൺ നമ്പറുകള്‍ സഹിതം അൽഫോൺസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ നമ്പറുകളിലേക്ക് താന്‍ വിളിച്ചപ്പോഴും ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോന്‍സ് പുത്രന് ആണെന്നാണ് പറഞ്ഞത്. ഇത്തരത്തിലുള്ള കോള്‍ ലഭിച്ചാല്‍ വ്യക്തിപരമായ യാതൊരു വിവരങ്ങളോ ഫോട്ടോയോ വിഡിയോയോ ആ വ്യക്തിക്ക് നല്‍കരുത്, അതൊരു തട്ടിപ്പാണെന്ന് മനസിലാക്കണമെന്നും അല്‍ഫോണ്‍സ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.