Monday 21 September 2020 11:22 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞ് അമല നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു പപ്പാ...! അച്ഛന് ഹൃദയസ്‍പര്‍ശിയായ ജന്മദിന കുറിപ്പുമായി അമല പോള്‍

amala

കുടുംബത്തോടൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച്, അച്ഛന് ഹൃദയസ്‍പര്‍ശിയായ ജന്മദിന കുറിപ്പുമായി നടി അമല പോള്‍. കഴിഞ്ഞ ജനുവരിയിലാണ് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചത്. 61 വയസ്സായിരുന്നു.

പപ്പയുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്. ഒന്ന്, പപ്പ എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു. രണ്ടാമത്തെ ആഗ്രഹം, ജീവിതപാത മുറിച്ചുകടക്കുമ്പോള്‍ അങ്ങയെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം നൽകണേയെന്നാണ്...കുഞ്ഞ് അമല നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല. മിസ് ചെയ്യുന്നു. ജന്മദിന ആശംസകള്‍ പപ്പ എന്നാണ് താരം കുറിച്ചിരിക്കുന്നത്.