Friday 07 August 2020 09:39 AM IST : By സ്വന്തം ലേഖകൻ

‘ഇന്ന് ആ നിയമം തെറ്റിക്കുകയാണ്...’! കുടുംബ ചിത്രങ്ങള്‍ പങ്കുവച്ച് അമല പോൾ: കുറിപ്പ് ശ്രദ്ധേയം

amala-paul

കസിൻസിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് തെന്നിന്ത്യൻ താരം അമല പോൾ. ചിത്രങ്ങൾക്കൊപ്പം അമല പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാണ്.

ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ വിട്ടുപോയ കുടുംബ ബന്ധങ്ങളെ ചേർത്തുപിടിക്കാൻ താരം കുറിപ്പിലൂടെ ആരാധകരോട് അഭ്യർത്ഥിക്കുന്നു. കുടുംബ ബന്ധങ്ങളുടെ ആഴവും ദൃഢതയും സമൂഹമാധ്യമത്തിൽ പ്രദർശിപ്പിക്കാൻ താൽപര്യമില്ലാത്ത വ്യക്തിയായിരുന്നു താനെന്നും അമല പറയുന്നു. വളരെ ആത്മബന്ധമുള്ള കുടുംബമാണ് എന്റേത്. ആ നിമിഷങ്ങൾ ഞങ്ങൾക്ക് വളരെ വലുതാണ്. അത് അങ്ങനെ സൂക്ഷിക്കാനായിരുന്നു ഞാൻ ഇഷ്ടപ്പെട്ടിരുന്നതും. പക്ഷേ, ഇന്ന് ആ നിയമം തെറ്റിക്കുകയാണെന്ന് താരം കുറിച്ചു.

അർത്ഥമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന എലികളെപ്പോലെ ആകാതെ പ്രിയപ്പെട്ടവരോട് സംസാരിക്കാനും അവർക്കൊപ്പം സമയം ചെലവഴിക്കാനും സമയം കണ്ടെത്തണമെന്നാണ് താരം പറയുന്നത്.