വിവാഹവാർഷികം ആഘോഷമാക്കി നടി അമല പോള്‍. കുമരകത്ത് വേമ്പനാട് കായലിന്റെ മനോഹാരിതയിലാണ് അമല പോളും ഭർത്താവ് ജഗദ് ദേശായിയും വിവാഹവാർഷികം ആഘോഷിച്ചത്.
‘എന്നെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ലഭിച്ച ഞാനെത്ര ഭാഗ്യവതിയാണെന്ന് ഇൗ വിവാഹവാർഷിക ദിനത്തിൽ ലഭിച്ച സമ്മാനം എന്നെ ഒാർമപ്പെടുത്തുന്നു. എന്നോട് വിവാഹാഭ്യർഥന നടത്തിയ ദിവസം മുതൽ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്റെ എല്ലാ മുൻകാമുകന്മാരും യഥാർഥ പ്രണയമെന്തെന്ന് കാണുക’. – വിവാഹവാർഷികാഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഇരുവർക്കും അടുത്തിടെയാണ് പെൺകുഞ്ഞ് ജനിച്ചത്. ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്.