Wednesday 21 April 2021 10:00 AM IST : By സ്വന്തം ലേഖകൻ

വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഞങ്ങളെ വിട്ടു പോയി! ഹൃദയം നുറുങ്ങുന്ന വേദനയോടെ അമ്പിളി ദേവി

ambili-devi

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞതിനു പിന്നാലെ, തന്റെ ജീവിതത്തിലെ മറ്റൊരു സങ്കടകരമായ വാർത്ത കൂടി പങ്കുവച്ച് നടി അമ്പിളി ദേവി. താരത്തിന്റെ വല്യച്ഛന്‍ അന്തരിച്ചു. വല്യച്ഛന് പ്രണാമമർപ്പിച്ച് താരം ഫെയ്സ്ബുക്കിൽ കുറിച്ചത് ഹൃദയസ്പർശിയാണ്.

‘പ്രണാമം അച്ഛാ, എന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നിരുന്ന,എന്റെ അർജുൻ മോനെ ഞാൻ പ്രസവിച്ചു കിടന്ന സമയത്തും അവനു ഓരോ തവണയും vaccination എടുക്കാൻ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാൽ ഓടി എത്തുന്ന എന്റെ വല്യച്ഛൻ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛൻ’.– താരം കുറിച്ചു.