Monday 26 April 2021 11:14 AM IST : By സ്വന്തം ലേഖകൻ

‘ദേഹോപദ്രവമാണ്, എന്റെ കുഞ്ഞിന്റെ കരണക്കുറ്റിക്കൊക്കെ അടിക്കും’: ആദിത്യന് ഓസ്കർ കൊടുക്കണമെന്ന് അമ്പിളിയുടെ അമ്മ

ambili-devi-214

നടി അനു ജോസഫിന്റെ വിഡിയോയിലൂടെ അമ്പിളി ദേവി പറഞ്ഞ മറുപടി ആദിത്യന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായിരുന്നു. അമ്പിളിയെക്കുറിച്ച് അപഖ്യാതി പരത്തുംവിധം ആദിത്യൻ പറഞ്ഞ ആരോപണങ്ങൾക്ക് എണ്ണിയെണ്ണിയായിരുന്നു അമ്പിളിയുടെ മറുപടി.

സ്വന്തം ഭാര്യയായവളെ ഇത്രയും അധിക്ഷേപിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് വികാരാധീനയായി അമ്പിളിയുടെ വാക്കുകകൾ. . പ്രശ്നങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഊതിപ്പെരുപ്പിക്കാൻ പോയിട്ടില്ല. രണ്ടാം വിവാഹമാണ് ഇനിയെന്നെ പറ്റിക്കരുതേ എന്ന് മാത്രമാണ് പറഞ്ഞിരുന്നതെന്നും അമ്പിളി വിഡിയോയിലൂടെ പറയുന്നു.

ഇത്രയും അഭിനയിക്കുന്ന നടന് ഓസ്കർ അവാർഡ് കൊടുക്കണം എന്നാണ് അമ്പിളിദേവിയുടെ 'അമ്മ പറയുന്നത്.  "ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. ഇത്രയും വികൃതമായ സ്വഭാവമുള്ള പുരുഷന്മാരെ ഞാൻ കണ്ടിട്ടില്ല. വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ കൊടുത്തു കുട്ടികളെ വശപ്പെടുത്തി വിവാഹമോചിതയായ സ്ത്രീകളുടെ വീട്ടിൽ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. ഇവിടെയും ഞങ്ങളുടെ കുഞ്ഞിനെ സ്നേഹിക്കുന്നു പിരിയാൻ വയ്യ എന്ന കള്ളം പറഞ്ഞാണ് കേറിപറ്റിയത്. കുഞ്ഞിനെ നോക്കുമല്ലോ എന്നാണു ഞങ്ങൾ ചിന്തിച്ചത്. അവനു ലിവിങ് ടുഗതറിൽ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ് വിവാഹ ജീവിതം അവനു പറ്റില്ല.  അവനു  ഇതൊരു ഹോബി ആണ്. 

ഈ വീട്ടിൽ വന്നു കയറിയത് മുതൽ ഞങ്ങളെ വഞ്ചിക്കുകയാണ്. എന്റെ മകളെ വിവാഹം ചെയ്യുന്നതിന്റെ തലേ ആഴ്ചയും ഒരു പെൺകുട്ടിയുടെ കൈയിൽ നിന്നും പണം തട്ടി എന്നാണു കേൾക്കുന്നത്. ഇവൻ വിവാഹ തട്ടിപ്പു വീരനാണ്. കല്യാണം കഴിഞ്ഞത് മുതൽ ചെയ്യുന്ന ദേഹോപദ്രവം ആണ് എന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക്  ഒക്കെയാണ് അടിക്കുന്നത്.  കല്യാണം കഴിഞ്ഞപ്പോൾ സീതയുടെ ലൊക്കേഷനിൽ നിന്ന് കുറച്ചു പേര് ഇവിടെ വന്നു. അതിൽ രാജേഷ് പുത്തൻപുര എന്റെ മോളുടെ തോളിൽ തട്ടി മോളെ എന്ന് വിളിച്ചു. അതിനു അവർ പോയതിനു ശേഷം എന്റെ മോളെ അവൻ അടിച്ചു. അവൻ പറയുന്നത് അമ്പലങ്ങൾ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് എന്റെ മോൾ എന്നാണ്.  ഇത്രയും കാലം ഞാൻ ഒന്നും അവനെ പറഞ്ഞിട്ടില്ല.  

ഇനി സഹിക്കാൻ പറ്റില്ല.  എന്റെ കൊച്ചിനെ ചെറിയ കുട്ടികളെ വരെ ചേർത്ത് പറയുകയാണ്.ഇപ്പൊ ചതിച്ച പെൺകുട്ടിയുടെ 'അമ്മ ഞങ്ങളെ വിളിച്ചു കരയുകയായിരുന്നു.  ഒരു സിനിമ ഉണ്ടാക്കാനുള്ള കഥ ഉണ്ട് അവന്റെ ജീവിതത്തിൽ അത് പക്ഷെ വൃത്തികെട്ട കഥയാണ്. പൂജാമുറിയിൽ പോയി നിന്ന് തൊഴുതു കരഞ്ഞു കണ്ണീരു കാണിച്ചാണ് ഇവൻ സിമ്പതി വാങ്ങിയത്.  അമ്പിളിയുടെ 'അമ്മ പറയുന്നു.