Friday 04 October 2019 10:16 AM IST : By സ്വന്തം ലേഖകൻ

‘അച്ചിവീട്ടിൽ കിടക്കുന്ന ഒരാൾ ഉണ്ടായിരുന്നു, ഇപ്പോൾ എന്റെ കൂടെ ഉള്ളത് ആണൊരുത്തനാ...’! വിമർശകർക്ക് കലക്കൻ മറുപടിയുമായി അമ്പിളിദേവി

ambili-new

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് അമ്പിളിദേവിയും ആദിത്യൻ ജയനും. തങ്ങളുടെ ആദ്യത്തെ കൺമണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഇരുവരും. അടുത്തിടെയായിരുന്നു അമ്പിളിയുടെ 7–ാം മാസത്തിലെ ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ വീട്ടുവിശേഷം പങ്കുവയ്ക്കുന്ന വിഡിയോ ഷെയർ ചെയ്തതിന് താഴെ മോശം കമന്റുമായി എത്തിയവർക്ക് കലക്കൻ മറുപടി നൽകിയിരിക്കുകയാണ് അമ്പിളി ദേവി.

വിഡിയോ പങ്കുവച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നത്. അതോടെയാണ് പോസ്റ്റിന് കീഴിലെ കമന്റുകൾക്ക് മറുപടിയുമായി അമ്പിളി ദേവിയും ആദിത്യനും എത്തിയത്.

ambili-new-2

‘അച്ചിവീട്ടിൽ കിടക്കുന്ന ഒരാൾ ഉണ്ടായിരുന്നു. അതുകൊണ്ടാ എല്ലാം നഷ്ടപ്പെട്ടത്. പക്ഷേ, ഇപ്പോൾ എന്റെ കൂടെ ഉള്ളത് ഒരു ആണൊരുത്തനാ കേട്ടോ. ഇവിടെ നിൽക്കാത്ത ഒരു വിഷമം മാത്രമേ ഉള്ളൂ. ഒരു കമന്റ ് കണ്ടു, അതാണ് ഇങ്ങനെ ഒരു കമന്റ ് ഇട്ടത്’.– അമ്പിളിയുടെ കമന്റ ് ഇങ്ങനെ.

അതോടെ പോസ്റ്റിനു താഴെ താരദമ്പതികളെ സപ്പോർട്ട് ചെയ്ത് നിരവധി കമന്റുകളെത്തി. ആദിത്യനും അഭിപ്രായവുമായി എത്തിയതോടെ സംഗതി കൊഴുത്തു.

താന്‍ അച്ചിവീട്ടില്‍ കിടക്കുന്നുവെന്ന് ചിലർ പറയുമെന്നും അമ്പിളിയും മക്കളും മാത്രമാണ് തന്റേതെന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അമ്പിളി ദേവിയും ആദിത്യനും പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.