Saturday 10 July 2021 10:19 AM IST : By സ്വന്തം ലേഖകൻ

‘എന്റെ പൊന്നു തണുപ്പേ നിന്നോട് ഏറ്റു മുട്ടാൻ എന്റെ കയ്യിൽ വെറും ഒരു പുതപ്പെ ഉള്ളു… ഞാൻ സിംഗിളാ’! ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി അമേയ

ameya

ഒരു യാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി യുവനടി അമേയ മാത്യു.

‘ഈ തണുപ്പിൽ ഉറക്കമില്ലാത്ത രാത്രികളിൽ എന്നിൽ ചുടു ചൂട് പകർന്നതു എന്റെ നെഞ്ചിലെ അടങ്ങാത്ത തീ ആയിരുന്നു ആ തീ എന്റെ ആഗ്രഹങ്ങളാണ്... എന്റെ പൊന്നു തണുപ്പേ നിന്നോട് ഏറ്റു മുട്ടാൻ എന്റെ കയ്യിൽ വെറും ഒരു പുതപ്പെ ഉള്ളു… ഞാൻ സിംഗിളാ !!’ എന്നാണ് ചിത്രത്തിനൊപ്പം അമേയ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ചിത്രം ഇതിനോടകം ശ്രദ്ധേയമാണ്. നിരവധി ലൈക്കുകളും കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.