Saturday 06 February 2021 01:25 PM IST : By സ്വന്തം ലേഖകൻ

താരരാജാക്കന്‍മാർ വീണ്ടും ഒന്നിച്ച്...! ‘അമ്മ’യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു: സിനിമ ഉടൻ

amma-new-new

മലയാളസിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചിയിലാണ് ആസ്ഥാന മന്ദിരം. സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണ് ‘അമ്മ’യുടെ സ്വന്തം ആസ്ഥാന മന്ദിരം യാഥാർഥ്യമായിരിക്കുന്നത്.

മലയാളസിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഈ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാന്‍ ‘ട്വന്റി 20’ പോലൊരു സിനിമ അമ്മ ചെയ്യും. ‘ഏകദേശം 135ഓളം പ്രവര്‍ത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്. ചിത്രം ആശീർവാദ് ആകും നിർമിക്കുക. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാർ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്യും.’– മോഹൻലാൽ പറഞ്ഞു.