Wednesday 20 November 2019 06:35 PM IST : By സ്വന്തം ലേഖകൻ

‘അമ്മ’യ്ക്ക് 5 നിലകളുള്ള മന്ദിരം! തുടർ നിർമാണ പ്രവർത്തനം ആരംഭിച്ചു

amma-new

കൊച്ചിയിൽ, താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തിന്റെ തുടർനിർമാണ പ്രവർത്തനം ആരംഭിച്ചു. രാവിലെ 9.30 നു അമ്മ പ്രസിഡന്റ ് മോഹൻലാൽ നിലവിളക്കു കൊളുത്തി നിർമാണ പ്രവര്‍ത്തനങ്ങൾക്കു തുടക്കം കുറിച്ചു. 5 നിലകൾ ഉള്ള ഓഫീസ് മന്ദിരം പൂർണമായും സജ്ജീകരിക്കാൻ 6 മാസത്തെ സമയ പരിധിയാണ് കണക്കാക്കുന്നത്.

അമ്മയുടെ ജനറൽ ബോഡി യോഗങ്ങൾ ഉൾപ്പടെയുള്ള മീറ്റിങ്ങുകൾ ഇനി പുതിയ ഓഫീസ് മന്ദിരത്തിലാകും നടക്കുക. എറണാകുളം കലൂരിൽ ദേശാഭിമാനി റോഡിലാണ് പുതിയ മന്ദിരം പ്രവർത്തിക്കുന്നത്. സംഘടനയിലെ അംഗങ്ങൾക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.