Saturday 06 February 2021 12:17 PM IST : By സ്വന്തം ലേഖകൻ

‘അമ്മ’യുടെ പുതിയ ചിത്രം ക്രൈം ത്രില്ലർ! രാജീവ് കുമാറും പ്രിയദർശനും ചേർന്ന് സംവിധാനം, ആന്റണി പെരുമ്പാവൂർ നിർമിക്കും

amma-new

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കും. രാജീവ് കുമാറും പ്രിയദർശനും ചേർന്നാണ് സംവിധാനം. രാജീവ് കുമാറിന്റെതാണ് തിരക്കഥ. ക്രൈം ത്രില്ലർ ആണ് ചിത്രം. മലയാളത്തിലെ 140 താരങ്ങൾ ചിത്രത്തിൽ ഒന്നിക്കും. ‘അമ്മ’യുടെ രണ്ടാമത്തെ സിനിമയാണിത്.