Saturday 24 September 2022 11:14 AM IST : By സ്വന്തം ലേഖകൻ

കടുവയെ തൊട്ടും തലോടിയും ഗോപി സുന്ദറും അമൃത സുരേഷും: പട്ടായ യാത്രയുടെ ചിത്രങ്ങള്‍ വൈറൽ

amritha

തങ്ങളുടെ പട്ടായ യാത്രയ്ക്കിടെ പകര്‍ത്തിയ പുതിയ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും.

യാത്രയ്ക്കിടെ പകര്‍ത്തിയ തങ്ങള്‍ ഇരുവരുടെയും ചിത്രങ്ങള്‍ക്കൊപ്പം വിഡിയോയും അമൃത പങ്കുവച്ചിട്ടുണ്ട്. ഒരു കടുവയെ തലോടുന്ന അമൃതയെയും ഗോപി സുന്ദറിനെയും വിഡിയോയില്‍ കാണാം.

ഗോപി സുന്ദറും അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വിഡിയോസും വളരെ വേഗമാണ് വൈറലാകാറ്. തങ്ങളുടെ യാത്രകളും സംഗീത പരിപാടികളുടെ വിവരങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.