Friday 10 January 2020 12:01 PM IST : By സ്വന്തം ലേഖകൻ

‘ഞങ്ങളുടെ കുടുംബ സ്നേഹ മരം’! അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകളുമായി അമൃത: ചിത്രം വൈറൽ

amrutha-new

മലയാളത്തിന്റെ പ്രിയഗായകരാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. പാട്ടിനൊപ്പം വ്ലോഗർമാർ എന്ന നിലയിലും ഇരുവരും തങ്ങളുടെ ഇടം സ്വന്തമാക്കിക്കഴിഞ്ഞു.

ഇപ്പോഴിതാ, അമൃത തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ഒരു ഫാമിലി ചിത്രമാണ് വൈറൽ ആകുന്നത്. അച്ഛന്റെയും അമ്മയുടെയും 32–ാം വിവാഹ വാർഷികം പ്രമാണിച്ച്, Our Family Love Tree... Happiest 32nd Anniversary Acha and Amma...എന്ന കുറിപ്പോടെയാണ് അമൃത ചിത്രം പങ്കുവച്ചിരിക്കുന്നത്. അമൃത, അച്ഛനമ്മമാർ, അഭിരാമി, അമൃതയുടെ മകൾ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്.

റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ മനസ്സ് കീഴടക്കിയത്. നടി കൂടിയാണ് അഭിരാമി. ഇരുവരും ചേർന്ന് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.