Thursday 05 December 2019 02:43 PM IST : By സ്വന്തം ലേഖകൻ

‘നല്ല ദിവസങ്ങൾ വരും പോകും...പക്ഷേ, കൂടപ്പിറപ്പ് കൂടെയുണ്ടാകും’! അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അമൃതയും അഭിരാമിയും

amrutha

മലയാളത്തിന്റെ പ്രിയ ഗായകരാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. സംഗീത രംഗത്തെന്ന പോലെ സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിതാ, ഇവർ പങ്കുവച്ച കടലോര അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

മണലിൽ കുളിച്ച് നിൽക്കുന്ന തന്റെ ചിത്രം അമൃത പങ്കുവച്ചപ്പോൾ, ചേച്ചിയോടൊപ്പമുള്ള സ്നേഹ നിമിഷത്തിന്റെ ചിത്രങ്ങൾ അഭിരാമിയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

നല്ല ദിവസങ്ങൾ വന്നു പോകും. എന്നാൽ സഹോദരങ്ങൾ എന്നെന്നും കൂടെയുണ്ടാകുമെന്ന് അഭിരാമി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.