Tuesday 06 July 2021 10:52 AM IST : By സ്വന്തം ലേഖകൻ

ഇരുപത്തിയഞ്ച് വയതിനിലേ...! പിറന്നാൾ ആഘോഷമാക്കി അമൃത നായർ: ആശംസകളുമായി താരങ്ങളും

amrutha

ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരം അമൃത നായർ. തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീ‍ഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ പ്രക്ഷക ശ്രദ്ധ സ്വന്തമാക്കിയ യുവനടിയാണ് അമൃത. ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമാണ്.

അമൃതയുടെ സുഹൃത്തുക്കളും സഹതാരങ്ങളും ആഘോഷത്തിൽ പങ്കാളികളായി. ഇതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ പകർത്തിയത് ഡൽകിഫിൽ ഫോട്ടോഗ്രഫിയാണ്.