Monday 30 September 2019 11:16 AM IST : By സ്വന്തം ലേഖകൻ

‘ബോറടിപ്പിക്കുന്ന മമ്മി ആയതിന് സോറി’; സ്നേഹച്ചൂടേറ്റ് മാമുണ്ട് ആമിയുടെ ആൻഡ്രിയാസ്; ക്യൂട്ട് ചിത്രം

amyzz

കാത്തിരിപ്പും കടന്ന് ആമിയുടെ ജീവിതത്തിലേക്ക് കുഞ്ഞു രാജകുമാരനെത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. താൻ ആൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷവാർത്ത ആമി ജാക്സൺ തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. ആൻഡ്രിയാസ് എന്നാണ് കുഞ്ഞിന്റെ േപര്.

ഇപ്പോഴിതാ കുഞ്ഞ് ആന്‍ഡ്രിയാസിന് പാലുട്ടുന്ന ചിത്രമാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ മകനും ഞാനും' എന്ന തലക്കെട്ടോടെ നടി ഇന്‍സ്റ്റഗ്രാമില്‍ പേസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബോറടിപ്പിക്കുന്ന മമ്മിയായി താനും മാറുകയാണ്. ഇതില്‍ ആദ്യം സോറി പറയുന്നു. എന്റെ മകന്‍ അത്രയ്ക്ക് ക്യൂട്ടാണ്... മൂലയൂട്ടുന്ന ചിത്രത്തിനോടൊപ്പം താരം കുറിച്ചു. അതു കണ്ട് ഈ ചിത്രത്തില്‍ ബോറടിപ്പിക്കുന്നതായി ഒന്നുമില്ലല്ലോ എന്നു ബ്രിട്ടീഷ് മോഡലും എമിയുടെ സുഹ്യത്തുമായ റോക്‌സി ഹോര്‍ണര്‍ ചോദിക്കുന്നുണ്ട്. ഏറ്റവും മനോഹരവും ദൈവികവുമായ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോയ താരം വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വയറിലെ സ്‌ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ ഭാരം വര്‍ധിക്കുന്നതും ഗർഭകാല ചിത്രങ്ങളുമെല്ലാം എമി ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.

27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ആമിയും കാമുകനായ ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. 2010-ല്‍ മദിരാസിപ്പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് ആമി ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. യന്തിരന്റെ രണ്ടാം ഭാഗമാണ് ആമി അവസാനമായി അഭിനയിച്ച ചിത്രം.

പ്രസവത്തിനു ശേഷം വിവാഹത്തിനായി തയ്യാറെടുക്കുകയാണ് താരം. പ്രതിശ്രുത വരന്‍ ജോര്‍ജുമായുളള വിവാഹം പ്രസവാനന്തരമുണ്ടാക്കുമെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ജോര്‍ജുമായുളള പ്രണയത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ഇനി വിവാഹത്തിനായുളള തയ്യാറെടുപ്പിലാണ് താരം. ലിവര്‍ പൂളിലായിരിക്കും താര വിവാഹത്തിന് വേദിയാവുക.